മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
തലശേരി: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറി (21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ ആണ് തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വൈകിട്ട് അഞ്ചിനു കുറ്റപത്രം സമര്‍പ്പിച്ചത്. 12 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേസിലെ ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. കൊച്ചിയങ്ങാടിയിലെ രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പ്രതികളെക്കൂടി അന്വേഷണ സംഘത്തിനു പിടികൂടേണ്ടതുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസ് (30), പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കല്‍ വീട്ടില്‍ കെ. സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയില്‍ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കില്‍ പിടികയില്‍ കായത്തില്‍ പറമ്പത്ത് കെ.പി സുഹൈല്‍ (32), പുല്ലൂക്കരയിലെ മുല്ലയില്‍ അശ്വന്ത് (27), ഓച്ചിറക്കല്‍ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കല്‍ പീടികയിലെ ഒതയോത്ത് വിപിന്‍ (28), പുല്ലൂക്കര മുക്കില്‍ പിടികയിലെ ഇ.കെ ബിജേഷ് (37), കൊച്ചിയങ്ങാടി ഓച്ചിറക്കല്‍ പീടികയിലെ നിജിന്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
Comments are closed.