1470-490

ന്യൂ കട്ട് പുഴയിൽ സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നതിന്നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം : ഐ എൻ എൽ

വളരെ വേദനാജനകവും നിർഭാഗ്യകരവുമായ ഒരു മരണമായിരുന്നു ഇന്ന് മുഹമ്മദ്‌ ഷിബിൻ എന്ന കുട്ടിയുടേത്‌.ന്യൂകട്ട്‌
നായർകുളം പൂരപ്പുഴക്കടുത്ത ഭാഗങ്ങളിൽ ഈയടുത്ത വർഷങ്ങളിലായി അഞ്ചോ ആറോ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാകൂന്നു പൊലിഞ്ഞത്‌.ഇവിടെ രക്ഷിതാക്കളൂടേയും നാട്ടുകാരുടേയും അധികാരികളുടേയും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്‌. വളരെ ആഴമില്ലാത്ത സ്ഥലാമായിട്ടു കൂടി ഇത്തരം മരണങ്ങൾ സംഭവിക്കുന്നത്‌ അവിടങ്ങൾ നല്ല ചെളിയുള്ള ഭാഗമായിട്ടു കൂടിയാവാം. അവിടെ കുട്ടികൾ കുളിക്കുന്നതിന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്‌.കുട്ടികളിൽ ഇതിനുള്ള ബോധവൽകരണവും നാം നടത്തേണ്ടതുണ്ട്‌. നാട്ടുകാരുടെ നിതാന്ത ജാഗ്രതയും ഈ ഭാഗത്തുണ്ടാവണം . ഇനിയും ഇത്തരം മരണങ്ങൾ സംഭവിക്കാതിരിക്കാൻ നടപടികൾ കൈകൊളളണമെന്ന് ഐ എൻ എൽ ആവിശ്വപ്പെട്ടു. യോഗത്തിൽ സൈദ് മുഹമ്മദ് തേനത്ത് ഷാജിസമീർ പാട്ടശ്ശേരി , ഷംസു പി വി പി, കരിം പരപ്പനങ്ങാടി, അബൂബക്കർ ചിറമഗലം എന്നിവർ പങ്കെടുത്തു

Comments are closed.