1470-490

വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് കൊണ്ട് ഉപവാസ സമരം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ,കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി 25,000 കേന്ദ്രങ്ങളിലും, 14 ജില്ലാ ആസ്ഥാനങ്ങളിലും, സെക്രട്ടേറിയേറ്റ് നടയിലും
ജുലൈ 6 ചൊവ്വാഴ്ച മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് കൊണ്ട് ഉപവാസ സമരം നടക്കുകയാണ് . അതിൻ്റെ ഭാഗമായി കോട്ടക്കൽ യൂണിറ്റും ഈ സമരത്തിൽ പങ്കാളികളാവുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നിൽപ്പ് സമരവും, രാവിലെ 10 മണി മുതൽ 5 മണി വരെ ഉപവാസ സമരവുമാണ് യൂണിറ്റ് സംഘടിപ്പിക്കുന്നത്. ഉപവാസ സമരത്തിൻ്റെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡൻ്റ് കെ പി .കെ . ബാവ ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , കോട്ടക്കൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഉമ്മർ യൂണിറ്റ് ജ .സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ ടി അബ്ദുൾ ഗഫൂർ സ്വാഗതം ആശംസിക്കുകയും ബിൽഡിംഗ് ഓണേഴ്സ് ആൻറ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഇല്യാസ് വടക്കൻ മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചെയ്യും.
കൂടാതെ വ്യത്യസ്ത സമയങ്ങളിലായി, യൂത്ത് വിംഗ് നേതാക്കൾ ,രാഷ്ട്രീയ നേതാകൾ, സാമൂഹിക പ്രവർത്തകർ, മുനിസിപ്പൽ കൗൺസിലർമാർ, തൊഴിലാളി സംഘടനാ നേതാക്കൾ, തുടങ്ങിയവർ ഉപവാസ സമരത്തിന് ആശംസകൾ നേർന്ന് കൊണ്ട് സംസാരിക്കും . സമാപന പരിപാടി വൈകീട്ട് 5 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൽ ഡോ: അനീഷ നിർവഹിക്കും
അന്നേ ദിവസം കോട്ടക്കലിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മുതൽ ഹോട്ടലുകൾ വരെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ തുറന്ന് പ്രവർത്തിക്കുന്നതല്ല.

ടി . പി .ആർ .അടിസ്ഥാനത്തിൽ എ.ബി. സി.ഡി. കാറ്റഗറി തീരുമാനിച്ച് അശാസ്ത്രീയമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നടപടികൾ അവസാനിപ്പിക്കുക.

കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നല്കുക.

ഹോട്ടലുകളിലും ,റസ്റ്റോറൻറുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ കുത്തക കമ്പനികൾ ആവശ്യവസ്തുക്കൾ വിൽക്കാനുള്ള ഉത്തരവിൻ്റെ മറവിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ യഥേഷ്ടം വ്യാപാരം നടത്തുന്നതിനെ നിയന്ത്രിക്കുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510