1470-490

സൗജന്യമായി കപ്പ വിതരണം ചെയ്യുവാൻ കപ്പ തോട്ടം വിലയ്ക്ക് വാങ്ങി മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

കോവിഡ് 19 കാലമായതു കൊണ്ട് തോട്ടത്തിലെ കപ്പ വിറ്റ് ഒഴിവാക്കുവാൻ കഴിയാതെ മൊറയൂർ പഞ്ചായത്ത് നെരവത്ത് മേഖലയിൽ സുലൈമാൻ എന്ന കർഷകൻ വലയുന്നു എന്ന പരാതി മൊറയൂർ കൃഷിഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഴുവൻ കപ്പയും സൗജന്യമായി വിതരണം ചെയ്യുവാൻ വേണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിലക്കുവാങ്ങി.

05/07/21ന് രാവിലെ 10 മണിക്ക് മൊറയൂർ നെരവത്ത് തോട്ടത്തിൽ വെച്ച് കപ്പ വിളവെടുപ്പ് ഡിസിസി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു.

മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.

പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, അരങ്ങൻ മുഹമ്മദ്, കെ കെ മുഹമ്മദ് റാഫി, പി കെ ഗിരീഷ്കുമാർ, കാര ഉണ്ണികൃഷ്ണൻ, ഫായിസ് പെരുമ്പിലായി, അബ്ദുറസാഖ് മുക്കൻ, ചിറ്റങ്ങാടൻ മൻസൂർ, നൗഷാദ് എകെ, ആഷിക് ബംഗാളത്ത്, അനീഷ് ഇട്ടപ്പാട്, സർദാർ ചെറുതോപ്പിൽ എന്നിവർ കപ്പ വിളവെടുപ്പിനും വിതരണത്തിനും നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510