1470-490

ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ലീഡർക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുവായൂരപ്പന്റെ മണ്ണിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ലീഡർക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുവായൂരപ്പന്റെ മണ്ണിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചേർന്ന അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് നിഖിൽ.ജി.കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അനിൽ കുമാർ, രഞ്ജിത്ത് ചാമുണ്ഡേശ്വരി, സ്റ്റാൻജോ സ്റ്റാൻലി, വിഷ്ണു വടക്കൂട്ട്, ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.