1470-490

വെണ്ടല്ലൂർ ആലിക്കപ്പടി പൈങ്കണ്ണൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്നും എം.എൽ.എ നൽകിയ ശുപാർശ പ്രകാരം റീബീൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം സി.എം.എൽ.ആർ.ആ പി യിൽ ഉൾപ്പെടുത്തി 40ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്. ഇരിമ്പിളിയം പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം പഞ്ചായത്ത് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണിത്.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ മാസ്റ്റർ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, പഞ്ചായത്ത് മെമ്പർമാരായ ഷെഫീദ ബേബി, സുനിത ഇ.പി, കെ.ടി.ഹമീദ്, പൂങ്ങോട്ടിൽ അബൂബക്കർ, കെ.ടി.മൊയ്തു മാസ്റ്റർ, പി.ഷെമീം മാസ്റ്റർ, സലാം.സി, യൂസഫ് തറക്കൽ, അഷ്റഫലി കാളിയത്ത്, തറക്കൽ അലിഹാജി, അമാന മാനുഹാജി, ബാവ മാസ്റ്റർ കാളിയത്ത്, മഠത്തിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.