കൂരാച്ചി മടപ്പുര വയലിൽ നടത്തിയ ഞാറ് നടീൽ ഉത്സവം മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനംചെയ്തു.
കതിരൂർ സർവീസ് സഹകരണ ബാങ്കും ഹരിതം കാർഷിക കൂട്ടായ്മയും ചേർന്ന് സൂര്യനാരായണ ക്ഷേത്രം പരിസരത്തെ ഒന്നര ഏക്കർ വരുന്ന കൂരാച്ചി മടപ്പുര വയലിൽ നടത്തിയ ഞാറ് നടീൽ ഉത്സവം മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനംചെയ്തു. കതിരൂരിലെ കാർഷികമേഖലയെ സമ്പുഷ്ടമാക്കാൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് മുൻകൈയെടുക്കുന്നത് അഭിനന്ദനാർഹം ആണെന്ന് ഷിനു ചൊവ്വ അഭിപ്രായപ്പെട്ടു. കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ചടങ്ങിൽ അധ്യക്ഷനായി. കതിരൂർ ബാങ്ക് സെക്രട്ടറി കെ അശോകൻ, ഹരിതം കൂട്ടായ്മയുടെ മുഖ്യ സംഘാടകനായ മുരിക്കോളി രവീന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ കെ വി രജീഷ്, ഗ്രാമ പഞ്ചായത്ത് അംഗം എ വേണുഗോപാൽ, ബാങ്ക് ഡയരക്ടർ എ. വി ബീന, കുനിയിൽ ശൈലജ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരിതം കാർഷിക കൂട്ടായ്മ ഭാരവാഹികളായ എ ടി ദേവാനന്ദ് സ്വാഗതവും, വി ദേവദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments are closed.