1470-490

സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു

ന്യൂമാഹി: സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ മുന്നണി പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്ന കുനിയിൽ കൃഷ്ണനെ ഏടന്നൂർ ടാഗോർ ലൈബ്രറി അനുസ്മരിച്ചു. എട്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഓൺലൈനായി നടത്തിയ അനുസ്മരണത്തിൽ റിട്ട. ഡപ്യൂട്ടി തഹസിൽദാർ വി.മനോജ് പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഭാഗമായി 16-ാമത്തെ വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കുനിയിൽ കൃഷ്ണന് പിന്നിടും ഒട്ടേറെ തവണ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ടെന്ന് വി.മനോജ് അനുസ്മരിച്ചു. കാലത്തിൻ്റെ പരിതസ്ഥിതികളോട് നിരന്തരം കലഹിച്ച് സമൂഹത്തിൻ്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച് ഉയർന്ന് വന്ന നേതാവാണ് കുനിയിൽ കൃഷ്ണൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ. അനിൽ അധ്യക്ഷത വഹിച്ചു. പി.പി.രഞ്ചിത്ത്, പി.പി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.

Comments are closed.