1470-490

കോവിഡാനന്തര ചികിത്സ കേന്ദ്രം (Post Covid Clinic ) ജൂലൈ 06 മുതൽ ആരംഭിക്കുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട്, കോട്ടയ്ക്കൽ നഗരസഭയും, കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി കോവിഡാനന്തര ചികിത്സ കേന്ദ്രം (Post Covid Clinic ) ജൂലൈ 06 മുതൽ ആരംഭിക്കുന്നു.കോവിഡ് ബാധിതർ ആയിരുന്ന വ്യക്തികൾക്ക് മാനസികമായ കരുത്തും, ആത്മവിശ്വാസവും വീണ്ടെടുക്കുക, മറ്റു തുടർ ചികിത്സകൾ ഉറപ്പു വരുത്തുക എന്നതാണ് കോട്ടയ്ക്കൽ നഗരസഭയും കോട്ടയ്ക്കൽ ആരോഗ്യ കേന്ദ്രവും ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.പോസറ്റീവ് ആയ ദിവസം മുതൽ 17 ദിവസത്തിനു ശേഷമാണ് രോഗ ബാധിതർക്ക് ഈ ചികിത്സ ലഭ്യമാകുന്നത്.നിലവിൽ എല്ലാ ആഴ്ച്ചയിലും ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ 2 മണി മുതൽ 4 മണി വരെ ചികിത്സ കേന്ദ്രത്തിൽ സേവനം ഉണ്ടായിരിക്കുന്നതാണ്.വാർഡ്‌ കൗൺസിലർമാരുമായി കൂടിയാലോചിച്ചുകൊണ്ട് എല്ലാ വാർഡുകൾക്കും പ്രത്യേകം ദിവസങ്ങൾ ക്രമീകരിക്കുന്നതിലൂടെ കോട്ടയ്ക്കൽ നഗരസഭയിലെ അർഹരായ എല്ലാവർക്കും ചികിത്സ കേന്ദ്രത്തിന്റെ സേവനം ഉറപ്പു വരുത്തുന്നതാണ്.

Comments are closed.