പരപ്പനങ്ങാടി ഉള്ളണം പ്രദേശത്ത് നിന്നും പ്രമുഖരടക്കം നിരവധി പേർ ഐ.എൻ.എൽ.ലിൽഅംഗത്തമെടുത്തു
പരപ്പനങ്ങാടി: ഉള്ളണം പ്രദേശത്ത് നിരവധി പേര് ഐ.എൻ.എലിൻ്റെ ഭാഗമായി.
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് | ദേവർകോവിൽ പുതിയ പ്രവർത്തകർക്ക് അംഗത്വം നൽകി സ്വീകരിച്ചു.
പരിപറമ്പത്ത് ഹസ്സൻ ഹാജി, ചെമ്പൻ അബൂബക്കർ ,യുസി ബാവ , ഗോൾഡൻ ബാവ, , ഉദൈഫ് ,പി പി , അർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരവധി പേര് പാർട്ടി അംഗത്വം സ്വീകരിച്ചത്.
പരിപറമ്പത്ത് ഹസ്സൻ ഹാജിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് TA സമദ്, സി പി അൻവർ സാദത്ത്, സൈദ് മുഹമ്മദ് തേനത്ത് , സി പി വഹാബ്, പുള്ളാട്ട് മുജീബ്, നൗഫൽ തടത്തിൽ, ഉനൈസ് തങ്ങൾ , കുഞാവുട്ടി എ കാദർ , കരീം പരപ്പനങ്ങാടി ,ശംസു പി വി , കോയ, ബഷീർ മാസ്റ്റർ ഉള്ളണം തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ കളത്തിൽ അധ്യക്ഷനായി. ഷാജി ശമീർ പാട്ടശ്ശേരി സ്വാഗതവും സലീം ബാബു ഉള്ളണം നന്ദിയും പറഞ്ഞു.
അസുഖബാധിതനായി വിശ്രമിക്കുന്ന മാമ്മുകുട്ടി പരിപറമ്പത്ത്. എന്നിവരെ മന്ത്രി വീട്ടിൽ എത്തി സന്ദർശിച്ചു-



Comments are closed.