1470-490

വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

മാഹി: ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.    ഭാർഗവിയമ്മയുടെ പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി ശ്രീഭാവി എജുക്കേഷണൽ ട്രസ്റ്റ് സ്പോൺസർ ചെയ്തതാണ് സ്കോളർഷിപ്പ് . പ്രസിഡണ്ട് കെ.ഇ.സുലോചനയുടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു വിതരണോൽഘാടനം നിർവ്വഹിച്ചു.കലാഗേഹത്തിലേക്കുള്ള ‘വിദ്യാധനം ‘പരിപാടിയിലേക്കുള്ള ആദ്യ സംഭാവന സി.കെ.രാജലക്ഷ്മി സൊസൈറ്റി പ്രസിഡണ്ട് കെ.ഇ.സുലോചനക്ക് കൈമാറി.സവിതാദിവാകരൻ ,വിജയൻ കൈനാടത്ത്, ‘സുമചാലക്കര’ ഷേർളി ‘കെ.സജിത എന്നിവർ സംബന്ധിച്ചു.ചിത്രവിവരണം: ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ധനസഹായം ചാലക്കര പുരുഷു വിതരണം ചെയ്യുന്നു

Comments are closed.