ഡ്രൈവിംഗ് സ്ക്കൂൾ തകരുന്ന വ്യവസായം തകർക്കപ്പെട്ട ജീവിതം


രവി മേലൂർ
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു വ്യവസായമാണ് ഡ്രൈവിംഗ് സ്ക്കൂൾ, കേരളത്തിൽ സ്കൂൾ ഉടമകളും , തൊഴിലാളികളും , അടക്കം നാല്പതിനായിരവും, ഈ മേഖലയിൽ മറ്റ് അനുബന്ധ തൊഴിൽ ചെയ്യുന്നവരടക്കം വരുന്ന ജനങ്ങൾ ജീവിതമാർഗ്ഗം കണ്ടിരുന്ന വ്യവസായ മേഖലയായിരുന്നു ! കോവിഡ് – 19 എന്ന മഹാമാരി തകർത്തത് ! ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് വേണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും ! ഇത്രയും കാലം അടഞ്ഞുകിടന്ന സ്ഥാപനങ്ങളുടെ പ്രതിമാസ വാടക കുടിശ്ശിഖ, ഓടാതെതുരുമ്പു കയറിയ വാഹനങ്ങളുടെ മെയ്ന്റനൻസ് , ഇൻഷൂറൻസ്, ടാക്സ് , ടയർ ഇതിനെയെല്ലാം മറികടക്കണമെങ്കിൽ , ഈ വ്യവസായം നില നിറുത്തി മുന്നോട്ടു പോകണമെങ്കിൽ, കേന്ദ്ര-കേരള സർക്കാരുകളുടെ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമെ സാധിക്കുകയുള്ളു! ഇതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ അക്രിഡിറ്റേഷൻ നിയമവും , വൃവസായത്തെ ആകെ പ്രതിസന്ധിയാലാക്കുകയാണ് ! ഈ കാലയളവിലെ വാടക ഒഴിവാക്കണമെന്നും , സർക്കാരുകൾ സാമ്പത്തിക സഹായം നൽകണം , ഇതൊക്കെയാണെങ്കിലും, പെട്രോൾ, ഡീസൽ, വില വർദ്ധനവ്, ലോൺ ഉള്ള വാഹനങ്ങളുടെ ലോൺ അടയ്ക്കാത്ത സ്ഥിതി, എല്ലാം കൊണ്ടും തകർന്ന് തരിപ്പണമായ ഈ അവസ്ഥയിൽ, സ്ഥാപന ഉടമകളും , അനുബന്ധ തൊഴിലാളികളും ചേർന്ന് ഒപ്പ് ശേഖരണം നടത്തി മന്ത്രിയ്ക്ക് നിവേദനം നൽകാനുള്ള തത്രപാടിലാണ് ആർ.ടി.ഓഫിസുകളും , ഡ്രൈവിംഗ് സ്കൂള്കളും , ഇല്ലാതാക്കി, കുത്തകകൾക്ക് തീറെഴുതുന്ന അക്രിഡിറ്റേഷൻ നിയമ വ്യവസ്ഥ നിറുത്തലാക്കുക തകർന്ന് കൊണ്ടിരിക്കുന്ന, തകർക്കപ്പെട്ടു കൊണ്ടിരിക്കുന്ന ,ഈ വ്യവസായത്തെ രക്ഷിക്കുക

Comments are closed.