പാലത്തിങ്ങൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

പരപ്പനങ്ങാടി: പാലതിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു.
പരപ്പനങ്ങാടി ബീച്ച് റോഡിൽ താമസിക്കുന്ന പഴയ കണ്ടത്തിൽ ഷമീൽ ബാബുവിൻ്റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് അപകടത്തിൽ പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തി.
ഇന്ന് ഉച്ചയോടെയാണ് അപകടം.
ന്യൂ കട്ട് പുഴയിൽ സ്ഥിരമായി നിരവധി പേര് അപകടത്തിൽ പെട്ട സ്ഥലത്ത് കുട്ടികൾ കുളിക്കാനിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഒരാളെ രക്ഷപെടുത്തി.
നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കിട്ടിയത്.മൃ ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Comments are closed.