1470-490

വ്യാപാരി ഏകോപന സമിതി തലശേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉപവസിക്കുന്നു

തലശേരി: രണ്ടു മാസത്തോളം പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കാൻ അനുമതി നൽകണമെന്നും ടി.പി.ആറിലെ അശാസ്ത്രീയത ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടിട്ടും കേരള വ്യാപാരി ഏകോപന സമിതി തലശേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഉപവസിക്കുന്നു. ആറിന് രാവിലെ 10 മുതൽ ആറുവരെ കടകളടക്കും. തലശേരി നഗരസഭ ഓഫിസ്, പുതിയ ബസ് സ്റ്റാൻഡ് വില്ലേജ് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന സമരം സാമൂഹിക സാംസ്കാകാരിക രംഗത്തെ പ്രമുഖർ  ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡൻ്റ്  വി.കെ ജവാദ് അഹമ്മദ് അധ്യക്ഷ നായി. മേഘല പ്രസിഡൻ്റ് സി.സി. വർഗീസ്, പി.കെ നിസാർ, കെ.കെ മൻസൂർ, കെ.പി രവീന്ദ്രൻ, ഇർഷാദ് അബ്ദുള്ള, സാക്കിർ കാത്താണ്ടി, കെ. ജിതേഷ്, കെ.എൻ പ്രസാദ്, കെ. ഇസ്മഈൽ, ഇ.രാജൻ, കെ.പി.നജീമ്പ് സംബന്ധിച്ചു. 

Comments are closed.