1470-490

കോവിഡ് വാക്സിൻ ട്രയൽ വളണ്ടിയർമാരാകാൻ അവസരം

തലശ്ശേരി:കോവിഡ് വാക്സിൻ ട്രയൽ വളണ്ടിയർമാരാകാൻ അവസരം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകാരം നൽകിയതും പ്രാരംഭ പഠനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതുമായ പുതിയ തരം കോവിഡ് വാക്സിൻ എത്രത്തോളം ഉപകാരപ്രദമാണെന്ന് കണ്ടു പിടിക്കാനുള്ള ക്ലിനിക്കൽ ട്രയൽ  നടത്താനുള്ള അംഗീകാരം മലബാർ കാൻസർ സെൻ്ററിന് ലഭിച്ചിരിക്കുന്നു. ഇന്ത്യാ ഗവേൺമെന്റിൻ്റെ കീഴിലുള്ള ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന വാക്സിൻ ക്ലിനിക്കൽ ട്രയലിൽ 12 വയസ്സിനു മുകളിലുള്ള ഇതുവരെ വാക്സിൻ എടുക്കാത്തവരും കോവിഡ് രോഗം പിടിപെടാത്തവരുമായ രണ്ടായിരത്തോളം വളണ്ടിയർമാരെയാണ് ആവശ്യമുള്ളത്.
    കോവിഡ് മഹാമാരിയോട് പൊരുതുവാനും മാനവരാശിയുടെ നന്മക്കായി പ്രവർത്തിക്കുവാനും താല്പര്യമുള്ള മഴുവൻ പേരും മുന്നണി പോരാളികളാകുവാൻ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
    ബന്ധപ്പെടാൻ താല്പര്യമുള്ളവർ  04902399245, 04902399499 എന്നീ ഫോൺ നമ്പറുകളിൽ ‘ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ വിളിക്കേണ്ടതാണ്.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0