1470-490

യൂത്ത് കോൺഗ്രസ്‌ രാജീവ്‌ ഗാന്ധി യൂണിറ്റ് രൂപീകരണം ജില്ലാതല ഉദ്ഘാടനം നടത്തി

സി.പി.ഷനോജ് പഴയന്നൂർ

രാഷ്ട്രീയ പ്രവർത്തനം സാമൂഹികമായ ഏറ്റെടുത്തുകൊണ്ടാകണമെന്നും, സ്ത്രീധന സമ്പ്രദായത്തെ ഉന്മൂലനം ചെയ്യാൻ യൂത്ത് കോൺഗ്രസ്‌ പ്രധാന കർമ പരിപാടിയായി ഏറ്റെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ രാജീവ്‌ ഗാന്ധി യൂണിറ്റ് രൂപീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ പ്രവർത്തകർക്ക് അദ്ദേഹം ചൊല്ലി കൊടുത്തു. സംഘടനാ തലത്തിൽ സമൂലമായ മാറ്റത്തിനു യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റികളിലൂടെ തുടക്കം കുറിക്കുയാണ്. താഴെത്തട്ടിൽ രാജീവ്‌ ഗാന്ധി യൂണിറ്റുകൾ എന്ന പേരിൽ അടിസ്ഥാനഘടകമായി രൂപീകരിച്ചു കൊണ്ടാണ് മാറ്റത്തിനു തുടക്കം കുറിക്കുന്നത്. യൂത്ത് കോൺഗ്രസ്‌ തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകളുടെ രൂപീകരണ യോഗമാണ് ചേലക്കര നിയോജകമണ്ഡലത്തിൽ കൊണ്ടാഴി മണ്ഡലത്തിൽ ചേലക്കോട് മേഖലയിൽ യൂണിറ്റുകൾ രൂപീകരിച്ചുകൊണ്ട് നിർവഹിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ ഒ ജെ ജനീഷ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് പി എൻ, സംസ്ഥാന സമിതി അംഗം വിനോദ് ചേലക്കര, നിയോജകമണ്ഡലം പ്രസിഡന്റ്‌ രാഹുൽ സൂര്യൻ,ജില്ലാ സെക്രട്ടറി റഫീഖ് പാറപ്പുറം, കൊണ്ടാഴി മണ്ഡലം പ്രസിഡന്റ്‌ ആർ രാഹുൽ, ഡിസിസി ജനറൽ സെക്രട്ടറി പി സുലൈമാൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം അയ്യാവു, ശിവൻ വീട്ടിക്കുന്നു എന്നിവർ പ്രസംഗിച്ചു. ചേലക്കോട് മേഖലയിലെ 9, 10 വാർഡുകളിലെ യൂണിറ്റുകളുടെ പ്രസിഡന്റ്‌മാരായി ശ്രീജിത്ത്‌ വി, എം എ ആസിഫ് അലി എന്നിവരെയും തിരഞ്ഞെടുത്തു.

യൂത്ത് കോൺഗ്രസ്‌ രാജീവ്‌ ഗാന്ധി യൂണിറ്റ് രൂപീകരണം ജില്ലാ തല ഉത്ഘാടനം ഷാഫി പറമ്പിൽ എംഎൽഎ നിർവഹിക്കുന്നു.

Comments are closed.