1470-490

വധ ഭീക്ഷണി: മാഹിയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള സി.പി.എം ശ്രമത്തിൻ്റെ ഭാഗം: കോൺഗ്രസ്സ്

മാഹി: മയ്യഴിയിലെ  മുതിർന്ന കോൺഗ്രസ്സ് നേതാവും, ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമായിരുന്ന 
ഐ.അരവിന്ദനെയും കുടുംബത്തെയും വധിക്കുമെന്ന് വീട്ടിൽ കയറി ഭീക്ഷണി പ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയു ചെയ്ത സി.പി.എം പ്രവർത്തകൻ കെ.ജി.രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ വാർത്താ സ മ്മളനത്തിൽ ആവശ്യപ്പെട്ടു. മാഹിയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയെന്ന സി.പി.എമ്മിൻ്റെ ഗൂഢ ശ്രമത്തിൻ്റെ ഭാഗമായാണ് വധ ഭീക്ഷണി മുഴക്കിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് അഡ്വ.എം.ഡി.തോമസ് വാർത്ത സമ്മേളനത്തിൽ അവശ്യപ്പെട്ടു.
കേരളത്തിൽ നടന്ന സ്വർണ്ണ കടത്ത് കേസിലെ സി.പി.എം ക്വട്ടേഷൻ സംഘങ്ങൾക്ക്, മാഹിയിലെ സി.പി.എം പാർട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായിരിക്കയാണ്. പ്രസ്തുത കേസിൽ പിടിക്കപ്പെട്ട പ്രതികൾ ഈ കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്ന മാഹിയിലെ സി.പി.എം നേതൃത്വത്തിൻ്റെ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
സി.പി.എം ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായി മാഹി മാറുന്നു എന്നതാണ് ഈ രണ്ട് സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ഇത്തരം ക്രിമിനൽ സംഘങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ മാഹി പോലീസ് തയ്യാറാവണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനറൽ സിക്രട്ടറിമാരായ സത്യൻ കേളോത്ത്, കെ.മോഹനൻ, നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി.വിനോദൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

 

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510