നിക്ഷേപ പിരിവുകാർക്കു ഇൻഷുറൻസ് പരിരക്ഷ അനുവദിക്കുക
അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ചു കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേർസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗ് നടത്തി. സഹകരണ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവൃത്തിക്കുന്ന നിക്ഷേപ പിരിവു ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അനുവദിച്ച ഇൻഷുറൻസ് പരിരക്ഷ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപ പിരിവുകാർക്കും അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി സുരേഷ് ബാബു മണ്ണയാട്, ഒ പി തിലകൻ, പി പി സാവിത്രി, എ ശർമിള, പീയൂസ് അഗസ്റ്റിൻ, ടി രാമകൃഷ്ണൻ, കെ ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.
Comments are closed.