1470-490

വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ വധശ്രമം

പരപ്പനങ്ങാടി:വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ മനോജ് കോട്ടാശ്ശേരിക്ക് നേരെ വധശ്രമം. മനോജിനെ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മാഫിയ സംഘങ്ങളാണെന്ന് സിപിഎം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് സിപിഎം പ്രതിഷേധയോഗം നടത്തി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കരുമരക്കാട്ട ചതുപ്പ് നിലങ്ങള്‍ മണ്ണിട്ട് നികത്തി തരംമാറ്റാനായി ലോറികളെത്തിയത്. വൈസ് പ്രസിഡന്റ് പ്രദേശവാസികളെയടക്കം കൂട്ടി ഈ നീക്കത്തെ തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ മണ്ണുമായെത്തിയവര്‍ ലോറി ഇവര്‍ക്ക് നേരെ ഓടിച്ചുകയറ്റുകയായിരുന്നു. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടതെന്ന് മനോജ് പറഞ്ഞു.

കുറച്ചുദിവസങ്ങളായി രാത്രിയില്‍ മടവംപാടത്ത് മണ്ണിട്ട് നികത്തുന്നത് തുടങ്ങിയിട്ട്. ഈ വിവരം നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെ മെമ്പര്‍ കൂടിയായ മനോജ് ബുധനാഴ്ച രാത്രിയില്‍ നാട്ടുകാര്‍ക്കൊപ്പം ഇവിടെയെത്തിയത്.

ഇവിടെ നിന്നും ഓടിച്ചുപോയ ഒരു ലോറി കൂട്ടുമൂച്ചി വെച്ച് പരപ്പനങ്ങാടി പോലീസ് പിടികൂടി.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം ആവിശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ സിപിഎം ഏരിയ സക്രട്ടറി ടി. പ്രഭാകരന്‍, നരേന്ദ്രദേവ്, വിനീഷ്.പി. വിനയന്‍ പറോല്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.