1470-490

തലശ്ശേരി പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു…. ബി.ജെ.പി

തലശ്ശേരി:പതിനഞ്ച്കാരിയായ പെൺകുട്ടിയെ പീഡനത്തിരയാക്കിയ അതിസമ്പന്നനും വ്യവസായിയുമായ ഷറഫുദ്ദീൻ എന്ന ഷറാറ ഷറഫുവിനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ, സാമ്പത്തീക  ഇടപെടലുണ്ടാവുന്നു.
നാടിനെ നടുക്കിയ പീഡന വീരനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പോലീസ് ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും  റിമാൻ്റിൽ കഴിയേണ്ട പ്രതി ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ VIP റൂമിൽ സുഖചികിത്സയിലാണ്. സ്വന്തം ആഢംബര കാറിലാണ് പോലീസ് ചികിത്സക്ക്  കൊണ്ടുപോയതെന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 

നിരവധി പീഢന പരാതി ഇതിനുമുമ്പും ഇയാൾക്കെതിരെ ഉണ്ടായിട്ടും പണമൊഴുക്കി രാഷ്ട്രീയ ഉന്നതരെയും പോലീസിനെയും വിലക്കെടുത്ത് പ്രശ്നം ഒതുക്കി തീർക്കുകയാണ് ചെയ്തത്.  

ഇയാൾക്കെതിരെയും ഒത്താശക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒരു പ്രത്യാക അന്വേഷണ സംഘത്തെ നിയോഗിച്ച്  സമഗ്രമായ അന്വോഷണം നടത്തണമെന്നാശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങുകയാണെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് കെ.ലിജേഷ് പറഞ്ഞു.

യോഗത്തിൽ അനിൽ കുമാർ, അജേഷ് കെ, എം.പി സുമേഷ്, സി.സി പ്രമോദ് എന്നിവർ പങ്കെടുത്തു.

Comments are closed.