പ്രസ് ഫോറം മീഡിയാ ഡയറക്ടറി പ്രകാശനം ചെയ്തു

തലശ്ശേരി:പ്രസ് ഫോറത്തിൻ്റെ മീഡിയാ ഡയറക്ടറി പ്രകാശനം ചെയ്തു.- പ്രസ് ഫോറം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പ്രകാശന കർമ്മം നിർവ്വഹിച്ചു.തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ. വിശ്വൻ ഏറ്റുവാങ്ങി.- പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു — തലശ്ശേരി പ്രസ് ഫോറത്തിനായി കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രി നൽകിയ കോവിഡ് പ്രതിരോധ കിറ്റ് പ്രസ് ഫോറത്തിന് വേണ്ടി ആശുപത്രി പി.ആർ.ഒ.നസീർ അഹമ്മദിൽ നിന്നും ‘മനുഷ്യാവകാശ കമ്മിഷൻ അംഗം ‘ബൈ ജുനാഥ് സ്വീകരിച്ചു.. പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് അനിഷ് പാതിരിയാട് ആശംസാ പ്രസംഗം നടത്തി – പ്രസ് ഫോറം സിക്രട്ടറി എൻ.സി റാജുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡണ്ട് രഷ് നാദാസ് നന്ദിയും പറഞ്ഞു.
Comments are closed.