1470-490

മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ പോരാളികൾ മാധ്യമ പ്രവർത്തകർ

തലശ്ശേരി:മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ മുന്നണി പോരാളികൾ മാധ്യമ പ്രവർത്തകരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ്:- തലശ്ശേരി പ്രസ് ഫോറത്തിൻ്റെ മീഡിയാ ഡയറക്ടറി  പ്രസ് ഫോറം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കവേയായിരുന്നു പ്രതികരണം. – മാധ്യമങ്ങളിലൂടെ ഓരോ ദിവസവും മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നിലെത്തുന്നത് കരളലിയിക്കുന്നതും കണ്ണ് നിറയ്ക്കുന്നതുമായ വാർത്തകളാണ് – ഇവ സസൂക്ഷ്മം ശ്രദ്ധിച്ച് തത്സമയങ്ങളിൽ തന്നെ ഇടപെടാനും ഇരകൾക്ക് ആശ്വാസം നൽകാനും കഴിയാറുണ്ട്.-തലച്ചോറു കൊണ്ടല്ല ഹൃദയം കൊണ്ട് സംസാരിക്കുന്നവരാണ് തലശ്ശേരിക്കാരെന്ന് തലശ്ശേരിയിലെ വിവിധ കോടതികളിൽ ന്യായാധിപനായിരുന്ന ബൈജു നാഥ് ചൂണ്ടിക്കാട്ടി.-തലച്ചോറിൽ നിന്നും വരുന്നത് രണ്ട് ചെവികളിലൂടെ ഒഴുകിപ്പോയെന്ന് വരാം.എന്നാൽ ഹൃദയത്തിൽ ഉള്ളത് അവിടെ എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എ ന്നും സങ്കർഷഭരിതവും സങ്കീർണ്ണവുമാവുന്ന കോടതിയെ സൌഹൃദപരമാക്കുന്നതിൽ മാതൃകാപരമായി ഇടപെട്ട ജനകീയ ന്യായാധിപനാണ് കെ. ബൈജു നാഥെന്ന് മീഡിയാ ഡയറക്ടറി ഏറ്റുവാങ്ങിയ തലശ്ശേരി ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ. വിശ്വൻ പറഞ്ഞു. വ്യവസ്ഥാപിത രീതികളെ പൊളിച്ചടുക്കാൻ ധൈര്യം കാട്ടി. കട്ടി ക്കണ്ണടയിലൂടെ മാത്രം പുറം ലോകം നോക്കിക്കാണാതെ ഹൃദയം കൊണ്ട്  കോടതിയും പരിസരങ്ങളും കീഴടക്കാൻ ഇദ്ദേഹത്തിന് സാധ്യമായെന്നാണ് തലശ്ശേരിയുടെ വിലയിരുത്തലെന്നും ബാർ അസോസിയേഷൻ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.- പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.

Comments are closed.