1470-490

KSRTC ഡിപ്പോക്ക് സീലിംഗ് ഫാനുകൾ നൽകി മാതാ ഹോം നഴ്സിങ്

പെരിന്തൽമണ്ണ:ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ KSRTC ഡിപ്പോയിൽ രണ്ടു മാസമായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ, യാത്രക്കാരുടെയും ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .
ഇതിന്റെ ഭാഗമായി യാത്രക്കാരുടെയും സ്ത്രീകളുടെയും Waiting area യിലേക്ക് ആവശ്യമായ സീലിംഗ് ഫാനുകൾ മാതാ ഹോം നഴ്സിംഗ് പെരിന്തൽമണ്ണ സംഭാവന നൽകി.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഫാനുകൾ മാതാ ഹോം നഴ്സിങ് മേധാവി ശശികുമാർ DTO കെ .പി . രാധാകൃഷ്ണന്, കൈമാറി.
ചടങ്ങിൽ ജീവനക്കാർക്കും യാത്രക്കാർക്കും പുറമെ വെൽഫയർ ഓഫീസർ ശ്രീ വിനോദ് കുമാർ , ബാബുവേട്ടൻ , രവി ടി , വി കെ സുരേന്ദ്രൻ , ഫിറോസ് കെ പി എന്നിവർ പങ്കെടുത്തു.
വികസനസമിതി കൺവീനർ കെ സി ശശീന്ദ്രൻ സ്വാഗതവും സുനിൽ ടി പി നന്ദിയും പറഞ്ഞു

Comments are closed.