മൽസ്യബന്ധനത്തിനിടെ അസ്വസ്തതയും, തലകറക്കവും ചികിൽസക്കിടെ തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: മൽസ്യബന്ധനത്തിനിടെ തലകറക്കവും, അസ്വസ്തതയും ചികിൽസക്കിടെ തൊഴിലാളി മരിച്ചു.പരപ്പനങ്ങാടി അരയൻ കടപ്പുറം സുന്നീ മഹല്ല് ജമാ അത്ത് മുൻ പ്രസിഡണ്ട് പരേതനായ പോക്കുവിൻ്റെ മൊയ്തീൻ ബാവ (പി എം ബി ) യുടെ മകൻ അബ്ദുൽ ഗഫൂർ (49) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മരണപ്പെട്ടത്.തൊഴിലാളിയെ കരക്കെത്തിച്ച് പരപ്നങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ ചികിത്സക്കിടെ കൊവിഡ് പോസറ്റീവ് ആവുകയും മഞ്ചേരി മെഡിക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു’ മാതാവ്: നഫീസ. ഭാര്യ: ആരിഫ’ മക്കൾ: മുഹമ്മദ് റഊഫ്, മുഹമ്മദ് റബീഷ്, ഷറഫ’ സഹോദരങ്ങൾ: ആയിശാബീവി, ഹനീഫ, ശംസുദ്ദിൻ, സൈതലവി ക്കോയ, ബീവി
Comments are closed.