1470-490

ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

നടത്തറ ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്ത റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
നടത്തറ ഗ്രാമപഞ്ചായത്ത്, മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക്, കര്‍ഷക മിത്ര, കാര്‍ഷിക കര്‍മ്മസേന, കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്‍, തിരുമാന്ദാംകുന്ന് ക്ഷേത്ര കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. തിരുമാന്ദാംകുന്ന് ക്ഷേത്ര മൈതാനിയില്‍ വിവിധ തരത്തിലുള്ള പച്ചക്കറി തൈകളുടേയും വിത്തുകളുടേയും ജൈവ വളങ്ങളുടേയും കാര്‍ഷിക ഉപകരണങ്ങളുടേയും പ്രദര്‍ശനവും വിപണനവും ഞാറ്റുവേല ചന്തയില്‍ ഒരുക്കിയിട്ടുണ്ട്.

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്‍റ് അഡ്വ പി ആര്‍ രജിത്ത്, കൃഷി ഓഫീസര്‍ ശ്രുതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, സി ഡി എസ് ചെയര്‍പേഴ്സണ്‍ വത്സല വേണു, മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി ശ്രീകുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.