1470-490

മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ച് ‘

കാടാമ്പുഴ:മലപ്പുറം ജില്ലാ പഞ്ചായത്ത്
‘ബ്രീത്ത് ഈസി ചലഞ്ചിന്റെ ‘ ഭാഗമായി കാടാമ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റുകൾ നൽകിയത്.
‘മനസ്സലിവുള്ള മലപ്പുറം’ എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന
‘ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായാണ് നിയമപാലകർക്ക് കിറ്റുകൾ നൽകിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ സി.ഐക്ക് കാമാറി ഉദ്ഘാടനം ചെയ്തു.മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ , ഗ്ലൗവ്സുകൾ , പൾസ് ഓക്സി മീറ്ററുകൾ, വേപ്പറൈസർ തുടങ്ങിയ പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ടി.പി. സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞിമുഹമ്മദ്,
അബൂബക്കർ തുറക്കൽ, ബക്കർ ഹാജികരേക്കാട്
എസ്.എച്ച്. ഒ രാജേഷ്.പി
എസ്.ഐമാരായമണികണ്ഠൻ
സുധീർ കുമാർ ,അബ്ദുൽ അസീസ്.ലതിക.കെ ജി,
സി.പി. ഒമാരായ ഹാരിസ് ബാബു,പ്രശാന്ത്
എന്നിവർ പങ്കെടുത്തു.

Comments are closed.