1470-490

ചേലക്കര ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം

ചേലക്കര ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം , നക്ഷത്രവനം പദ്ധതി  ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ വിതരണം കുട്ടികൾക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണം എന്നിവ ചേലക്കോട് ASLP സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്ലബ്ബ് പ്രസിഡന്റ് P P  മത്തായ് പാലക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വർഗ്ഗീസ്, ഡോ. പ്രേംകുമാർ , ഡോ: ഉണ്ണികൃഷണൻ ,ആറ്റൂർ വാസുദേവൻ വൈദ്യർ എന്നിവരെ ആദരിച്ചു . സിസ്റ്റിക്ക്ട് ചെയർ ന്മാമാരായ അഡ്വ എൽദോ പൂക്കുന്നേൽ , ഗോപി ചക്കുന്നത്ത് എന്നിവർ കുട്ടികൾക്കുള്ള പഠന ഉപകരണങ്ങൾ നൽകി. സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായ  നക്ഷത്രവനം എന്ന പദ്ധതിയുടെ ഉത്ഘാടനം പ്രസിഡന്റ് മത്തായ് പാലക്കാട്ടിൽ നിർവഹിച്ചു. ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ വിതരണം  ഡോ: ഉണ്ണികൃഷ്ണൻ വി.ആർ .നിർവഹിച്ചു. ട്രഷറർ പി.എൻ തമ്പാൻ പ്രൊജക്ടുകളുടെ വിശദീകരണം നടത്തി : പ്രധാനാദ്ധ്യാപിക P.ലീന  ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

Comments are closed.