1470-490

ലോക് ഡോൺ നിയമം കാറ്റിൽ പറത്തി അനധികൃത കാളപൂട്ട് മത്സരം വിവാദമായപ്പോൾ, കേസ്സെടുത്തതായി പോലീസ്

പരപ്പനങ്ങാടി :കോവിഡ് ലോക്ക് ഡോൺ നിയമങ്ങൾ കാറ്റിൽ പറത്തി കാളപ്പുട്ട് മത്സരം നടന്നതായ വാർത്ത വിവാദമായപ്പോൾ കേസ്സെടുത്തതായി പോലീസ്.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്ന് രാവിലെയാണ് പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപൂട്ട് മത്സരം നടത്തുന്നത് ഓൺലൈൻ മാധ്യമങ്ങളടക്കം വാരത്ത നൽകിയത് ഇതിനെ തുടർന്നാണ്
കേരള എ പി ഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് മാനദണ് ങ്ങൾ പാലിക്കാതെ സാംക്രമിക രോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തിയതിനാണ് കേസ് എന്നാണ് പോലീസ് ഭാഷ്യം.

ഇന്ന് അതി രാവിലെ തന്നെ നിരവധി കാളകളും, കൂടെ വന്നവരും പ്രദേശത്ത് മത്സരം നടത്തുന്നത് വാർത്ത വന്നത് ശ്രദ്ധയിൽ പെട്ട ജില്ല അധികൃതർ ഇടപ്പെട്ടതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്തത്.

കാളകളെ പരിശീലിപ്പിക്കാനാണ് പൂട്ട് കേന്ത്രത്തിൽ എത്തിയതെന്നായിരുന്നു വിശധീകരണം.

അതിന് മാധ്യമങ്ങൾക്ക് തെളിവായി തന്നത് 2020- ആറാമാസത്തെ നന്നബ്ര മൃഗഡോക്ടറുടെ അനുമതിപത്രവും,

പരപ്പനങ്ങാടിയിൽ നിരവധി കാളകളേയും, കോവിഡ് നിയമ ലംഘനം നടത്തി ജനങ്ങൾ ഒത്തുകൂടിയതും ഉദ്യോഗസ്ഥരുടെ പിടിപ്പ് കേടാണന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് കേസ്സെടുക്കാൻ തയ്യാറായത്.

ഇന്നലെ രാത്രിയിൽ കാളകളുമായി പ്രദേശത്ത് തമ്പടിക്കുന്നതും,രാവിലെ തന്നെ മത്സരം നടക്കുന്നതും അധികൃതരെ വിളിച്ച് പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ലത്രെ.

മത്സരം കഴിഞ്ഞ് വിജയികളുടെ പ്രഖ്യാപനവും, ക്യാഷ് പ്രൈസും ഏറ്റുവാങ്ങി മത്സരാർത്ഥികൾ സ്ഥലം വിട്ടതിന് ശേഷമാണത്രെ അധികൃതർ വന്നതും, നടപടിയെടുത്തതും മെന്നും നാട്ടുകാർ പരിതപ്പിക്കുന്നു –

ആരാധാനലയങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, യാത്രകളിലും അടക്കം കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുമ്പോഴാണ് ഇത്തരത്തിൽ ജനങ്ങളെ ആശങ്കയിലാക്കി കാളപ്പൂട്ട് മത്സരം നടന്നതെന്നത് ഇപ്പോൾ വിവാദമായത്.

Comments are closed.