ജില്ലാ പഞ്ചായത്തിൻ്റെ വാക്സിനേഷൻ ക്യാമ്പിന് തുടക്കം

എറണാകുളം: ജില്ലാ പഞ്ചായത്ത് അമ്യത ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പെയ്ഡ് വാക്സിനേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിപാലന രംഗത്ത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. വിവിധ മേഖലകളിലായി നിരവധി ജനകീയ ആരോഗ്യ ഇടപെടൽ നടത്താൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞതായും എംപി പറഞ്ഞു.
യോഗത്തിൽ ടി.ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. അമ്യത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ബീന കെ വി പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോണോ മാസ്റ്റര്‍, ആശാ സനില്‍, ഷാരോണ്‍ പനക്കല്‍, എഎസ് അനില്‍കുമാര്‍,
ഷൈമി വര്‍ഗീസ്, അഡ്വ: എംപി ഷൈനി, ശാരദ മോഹന്‍, അനിമോള്‍ ബേബി, അനിത ടീച്ചര്‍, എല്‍ദോ ടോം പോള്‍, മനോജ് മുത്തേടന്‍, യേശുദാസ് പറപ്പള്ളി, സനിത റഹീം, കെവി രവീന്ദ്രന്‍, ലിസി അലക്‌സ്, എല്‍സി ജോര്‍ജ്, ദീപു കുഞ്ഞുകുട്ടി, ഉമാമഹേശ്വരി കെആര്‍, നാസര്‍ പിഎം കോർപ്പറേഷൻ കൗൺസിലർ അംബിക സുദർശനൻ എന്നിവര്‍ പങ്കെടുത്തു.
ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ജെ ജോമി സ്വാഗതവും സെക്രട്ടറി അജി ഫ്രാൻസീസ് നന്ദിയും പറഞ്ഞു.
780 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമൃത ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് മൊത്തം 4700 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
അമൃത ആശുപത്രിയില്‍ വെച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ആദ്യ ഘട്ടമായി 2200 പേര്‍ക്ക് വാക്സിന്‍ നല്‍കും. ജൂലൈ 3 ന് ശനിയാഴ്ച 1250 പേര്‍ക്കും 5 ന് തിങ്കളാഴ്ച 1250 പേര്‍ക്കും വാക്‌സിന്‍ നല്‍കും.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ സമയവും കേന്ദ്രവും സംബന്ധിച്ച് മെസേജായി വിവരം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടുള്ളവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യസമയത്ത് തന്നെ എത്തണം.
വാക്സിനേഷനായി എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകളായി ആധാര്‍ കാര്‍ഡോ പാസ്പോര്‍ട്ടോ നിര്‍ബന്ധമായും കരുതണം. വിദേശത്ത് പോകുന്നരാണെങ്കില്‍ പാസ്‌പോര്‍ട്ട് കൈവശം കരുതണം. വാക്സിനേഷനായി ഫോണില്‍ ലഭിച്ച സന്ദേശവും കൈയില്‍ കരുതണം. വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഹാളില്‍ പ്രവേശനം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്തും അന്യസംസ്ഥാനത്തും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് എടുത്ത് 85 ദിവസം പൂര്‍ത്തിയായവര്‍ക്കും ആണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന.
ക്യാപ്ഷൻ: എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പെയ്ഡ് വാക്സിനേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
Comments are closed.