1470-490

വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (സിദ്ധ) പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി : മുക്കിലപ്പീടിക ആലുക്കപ്പടിയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയ വളാഞ്ചേരി മുനിസിപ്പാലിറ്റി ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (സിദ്ധ) ഡിസ്പെൻസറിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

കഴിഞ്ഞ ഏഴു വർഷത്തോളമായി മുക്കിലപ്പീടിക അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന സിദ്ധ ഡിസ്പെൻസറിയാണ് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയത്.

ആലുക്കപ്പടി അങ്ങാടിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഡിസ്പെൻസറിയുടെ ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംലാ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മുനിസിപ്പൽ കൗൺസിലർ താഹിറാ ഇസ്മായിൽ, ആയുർവേദ സിദ്ധ ഡോക്ടർ പി.കെ. സുഷാന്ത്, യു. മുജീബ് റഹ്മാൻ, പനങ്കാവിൽ മുഹമ്മദലി, കെ. സ്വലാഹുദ്ധീൻ, തൗഫീഖ് പാറമ്മൽ, നീറ്റുകാട്ടിൽ‌ മുഹമ്മദലി, വി.പി.കുഞ്ഞലവി, മുസ്തഫ പാറമ്മൽ, ടി.ടി. പ്രേമരാജൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.