സാമൂഹ്യ സേവന മേഖലയിലെ പ്രവർത്തനത്തിന് ബാഡ്ജ് ഓഫ് ഓണർ
കൃഷ്ണൻ എരഞ്ഞിക്കൽ

മലപ്പുറം: ഈ വർഷത്തെ സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ‘ അവാർഡിൽ മലപ്പുറം ജില്ലയിൽ പതിമൂന്ന് പേരിൽ വ്യത്യസ്ഥ മേഖലകളിൽ നിന്നുംഅരീക്കോട് പോലിസ് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെകടർ എ ഉമേഷിന് ലഭിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശിയായ എ.ഉമേഷ് കോഴിക്കോട് ടൗൺ സ്റ്റേഷൻ ചുമതലയുള്ളപ്പോൾ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്, തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും അവർക്ക് ഭക്ഷണ വിതരണം നടത്തിയതും ഉമേഷിൻ്റെ നേതൃത്വത്തിലായിരുന്നു’
കോഴിക്കോട് ടൗൺ പോലിസ് സ്റ്റേഷനെ ആദ്യത്തെ ജനമൈത്രി, ശിശു സൗഹൃദ പോലിസ് സ്റ്റേഷനുള്ള ഐ എസ് ഒ അംഗീകാരം നേടികൊടുക്കാൻ എ ഉമേഷിന് കഴിഞു, മാറാട് മേഖലയിൽ മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ അന്ന് എസ് ഐ ആയിരുന്ന ഉമേഷ് ആയിരുന്നു മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നത്,
സൈക്കോളജിയിൽ ബിരുദാനന്തര ബിരുധമുള്ള എ.ഉമേഷ് സാമൂഹ്യ സന്നദ്ദ മേഖലയിൽ സജീവമാണ്. ഭാര്യസിജു കുന്ദമംഗലം ഗവ: ഹൈസ്കൂൾ അധ്യാപികയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആദ്യയും, രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ അമേയയുമാണ് മക്കൾ.
പരേതനായ റിട്ടേർഡ് പോലിസ് ഓഫിസർ ഉണ്ണികൃഷ്ണൻ നായർ, സൗമിനിയുമാണ് മാതാപിതാക്കൾ
Comments are closed.