1470-490

പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപ്പൂട്ട് മത്സരം: അധികൃതരുടെ മൗന അനുവാദത്തോടെ

പരപ്പനങ്ങാടി: സംസ്ഥാനത്തടക്കം കടുത്ത നിയന്ത്രണങ്ങൾ ഇന്നും വീണ്ടും തുടരുന്നതിനിടെ അധികൃതരുടെ മൗന അനുവാദത്തോടെ കാളപ്പൂട്ട് മത്സരം. പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ കാളപ്പൂട്ട് കേന്ത്രത്തിലാണ് നിരവധി ആളുകളെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ 8 മണി മുതൽ കാളപ്പൂട്ട് മത്സരം നടക്കുന്നത്.

ആരാധാനാലയങ്ങളിലും മറ്റും കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് അധികൃതർ തടയിടുമ്പോഴാണ് ഇത്തരം മത്സരം നടക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മത്സരം നടത്തുന്നതെന്ന് മത്സരാ’ർത്ഥികൾ സ്വകാര്യമായി പറയുന്നു.നിരവധി കാളകളേയും,ജനങ്ങളും പങ്കെടുക്കുന്നത് പ്രദേശത്ത് ഭീതി പരത്തുന്നു.

പലരും മാസ്ക് പോലും ധരിക്കാതെയാണ് എത്തിയിട്ടുള്ളത്.

Comments are closed.