1470-490

ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവന പദ്ധതി

ചാലക്കുടി:കുറ്റിക്കാട്, ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവന പദ്ധതി പരിയാരം പ്രാഥമിക ആര്യോഗ്യ കേന്ദ്ര അംഗണത്തിൽ വച്ച് ബഹു. ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഫലവൃക്ഷ തൈകൾ നട്ടും ബഹു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.മായ ശിവദാസൻ ഔഷധ തൈകൾ നട്ടും ഉത്ഘാടനം നിർവഹിച്ചു.തുടർന്ന്, ഡോക്ടർസ് ദിനത്തിൽ പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ബഹു. MLA പൂച്ചെണ്ട് നൽകി ആദരിച്ചു കൂടാതെ ലയൻസ് ക്ലബ്‌ സർവീസ് പ്രോജെക്ടിന്റെ ഭാഗമായി ജീവധാര ഗേൾസ്‌ ഹോമിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് മൊബൈൽ ഫോണുകൾ നൽകി സർവീസ് പ്രോജെക്ടിന്റെ ഉത്ഘാടനം DG ജോർജ് മോറേലി PMJF നിർവഹിച്ചു. ലയൺ ലീഡേഴ്‌സ് അലക്സ്‌ പറക്കാടത്ത്, ബെന്നി വി സി, പോൾസൺ നാല്പാട്ട്, ഡോ.ശാലിൻ, ക്ലബ്‌ ഭാരവാഹികളായ ജോസ് പൈനാടത്ത്, ലോനപ്പൻ പയ്യപ്പിള്ളി, ഷിബു കൈതാരത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.