1470-490

മാഫിയകൾക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തലശ്ശേരി: തലശ്ശേരി മണ്ഡലം എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തിൽ ക്വട്ടേഷൻ, മയക്ക് മരുന്ന്, സ്വർണ്ണക്കടത്ത് തുടങ്ങിയ മാഫിയകൾക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് മണ്ഡലം പ്രസിഡണ്ട് അഡ്വ: കെ.സി.മുഹമ്മദ് ശബീറിൻ്റെ അധ്യക്ഷതയിൽ സദസ്സ് കണ്ണൂർ ജില്ലാ എസ് ഡി.പി.ഐ വൈസ് പ്രസിഡണ്ട് സി.കെ.ഉമ്മർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. റാശിദ് ആറളം, സമ്മാസ് നീലോത്ത്, ‘ നൗഷാദ് ബംഗ്ളാ,നാസർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.