1470-490

അണുനശീകരണം നടത്തി എസ്.എഫ്.ഐ. പ്രവർത്തകർ

കാലിക്കറ്റ് സർവ്വകലാശാല ആറാം സെമസ്റ്റർ പരീക്ഷകൾ നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ക്ലാസ് റൂമുകൾ അണുനശീകരണം നടത്തി എസ്.എഫ്.ഐ. പ്രവർത്തകർ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ അണുനശീകരണം നടത്തിയത്. പരീക്ഷകൾ നടക്കുന്ന എല്ലാ ദിവസവും പ്രവർത്തകർ ക്ലാസ് മുറികൾ അണുനശീകരണം നടത്തും. ജൂലൈ 6 വരെയുള്ള ദിവസങ്ങളിലാണ് സർവ്വകലാശാല ആറാം സെമസ്റ്റർ പരീക്ഷ നടക്കുന്നത്. എസ്എഫ്ഐ ശ്രീകൃഷ്ണ യൂണിറ്റ് സെക്രട്ടറി പി.എസ്.നിഷാബ്, ജോയിൻ സെക്രട്ടറിമാരായ സവിൻ പ്രകാശ്, സി.എൽ.അമൽനാഥ്,എസ്എഫ്ഐ പ്രവർത്തകരായ പി.എസ്. ശിവ, എം.ബി.നിജിൽ, കെ.ബി.അക്ഷയ്,
നിതിൻ ഗോപി,
എ.പി.അർജുൻ, ആസാദ് അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്.

Comments are closed.