ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കേച്ചേരി: ഗവ.എൽ.പി.സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമഗ്ര ശിക്ഷ കേരള ചൊവ്വന്നൂർ ബി.ആർ. സിയ്ക്കു കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിനോദത്തിനൊപ്പം വിജ്ഞാനവും, മാനസിക ഉല്ലാസവും ലഭിക്കുന്ന തരത്തിലുള്ള പഠനോപകരണങ്ങളാണ് കുട്ടികളുടെ വീടുകളിലെത്തി വിതരണം ചെയ്തത്.
കേച്ചേരി ഗവ.എൽ.പി.സ്കൂളിലെ
പി.ടി.എ പ്രസിഡണ്ടും, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ.എസ് കരീം വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പ്രധാനാധ്യാപിക പി.ബി സജിത, ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ സി.എഫ് പ്രിജി എന്നിവർ നേതൃത്വം നൽകി.

Comments are closed.