ബ്ലാക്ക് സ്പോട്ടുകള്‍ കുറയ്ക്കുന്നതിന് നടപടികളുമായി ഡി ആര്‍ എസ് സി
ജില്ലയില്‍ ബ്ലാക്ക് സ്പോട്ടുകള്‍ കുറയ്ക്കുന്നതിന് നടപടികളുമായി ജില്ലാ റോഡ് സുരക്ഷാ സമിതി. റോഡ് സുരക്ഷാ ക്രമക്കേടുകള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി നിരന്തരമായ അപകട സാധ്യതാ സ്ഥലങ്ങളിലാണ് ഡി ആര്‍ എസ് സി റോഡ് സുരക്ഷാമാര്‍ഗ്ഗങ്ങള്‍ കൊണ്ട് വരുന്നതിന് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് – വേ എന്ന പേരില്‍ ഒരു ഡ്രൈവ് ആരംഭിക്കുകയും പൊതുജനങ്ങളില്‍ നിന്നും വാട്സ്ആപ്പ് മുഖേന റോഡിലെ സുരക്ഷാ ക്രമക്കേടുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബ്ലാക്ക് സ്പോട്ടുകള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങള്‍ ബോധ്യപ്പെടുത്തിയ സുരക്ഷാ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും ക്രമക്കേടുകള്‍ സംബന്ധിച്ച ഗ്രാമ പഞ്ചായത്ത്, മുസപ്പാലിറ്റി അധികൃതരെ കൂടി ഉള്‍കൊള്ളിച്ച് ജില്ലയില്‍ ഡി ആര്‍ എസ് സി യുടെ നേതൃത്വത്തില്‍ സമിതി ചേരും. ഇതോടെ റോഡുകളുടെ വീതി കൂട്ടല്‍, അശാസ്ത്രീയ ഡിവൈഡറുകള്‍ നീക്കം ചെയ്യല്‍, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് റമ്പിള്‍ സ്ട്രിപ്പ്സ് നിര്‍മ്മിക്കല്‍, സൂചനാ ബോര്‍ഡുകളും അപായ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കല്‍ തുടങ്ങിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടപ്പാക്കാനാകും. ഇതിന് പുറമെ അനധികൃത ഹോര്‍ഡിങുകള്‍ ഒഴിവാക്കുന്നതിനും സ്ലാബുകള്‍ പുനഃസ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സുഗമവും സുരക്ഷിതമായ യാത്രയാണ് ഇതിലൂടെ ജില്ലാ റോഡ് സുരക്ഷാ സമിതി ലക്ഷ്യമിടുന്നത്.
Comments are closed.