1470-490

പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

കുന്നംകുളം   : ഏഴു   മാസം പിന്നിടുന്ന
ദൽഹിയിലെ കർഷകസമരത്തിന്
ഐക്യദാർഡ്യം പ്രഖ്യാപിച്ച്
സംയുക്ത കർഷക സംഘടനകളുടെ
നേതൃത്വത്തിൽ കുന്നംകുളം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
കേരള കർഷക സംഘം
തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം
എം എൻ. സത്യൻ ഉദ്ഘാടനം ചെയ്തു.
കർഷക സംഘം ഏരിയ സെക്രട്ടറി 
കെ. കൊച്ചനിയൻ അദ്ധ്യക്ഷത വഹിച്ചു. 
കേരള കോൺഗ്രസ്സ് എം നിയോജക മണ്ഡലം
പ്രസിഡൻ്റ് വർഗ്ഗീസ് നീലങ്കാവിൽ,
എൻ സി പി ജില്ലാ സെക്രട്ടറി ഇ എ. ദിനമണി എന്നിവർ പ്രസംഗിച്ചു. എം പീതാംബരൻ സ്വാഗതവും
 കെ എം നാരായണൻ
നന്ദിയും പറഞ്ഞു. കുന്നംകുളം ഏരിയയിൽ 15 കേന്ദ്രങ്ങളിൽ സമരം നടന്നു. കടവല്ലൂരിൽ മുഹമ്മദ് ഹനീഫ, കരിക്കാട്  പ്രേംരാജ് ചൂണ്ടലാത്ത്, പഴഞ്ഞി  എ ജെ. സ്റ്റാൻലി, കാട്ടകാമ്പാൽ  കെ ടി. ഷാജൻ മാസ്റ്റർ, പോർക്കുളം അഡ്വ. കെ. രാമകൃഷ്ണൻ, കിഴൂർ  കെഎ. അസീസ്, ആർത്താറ്റ് ടി. മുകുന്ദൻ , കാണിപ്പയ്യൂർ സി സി. ഷെറി, ചൊവ്വന്നൂർ  എം വി പ്രശാന്തൻമാസ്റ്റർ, ചെമ്മന്തട്ട കെ കെ.  സതീശൻ, ചൂണ്ടൽ  എം. ബാലാജി, കേച്ചേരി പി ബി. അനൂപ്, അരികന്നിയൂർ  ഉഷ പ്രഭുകുമാർ, മറ്റം എവി. വല്ലഭൻ എന്നിവർ ഉൽഘാടനം ചെയ്തു.

Comments are closed.