1470-490

റവന്യൂ മന്ത്രി ഇടപെട്ടു; വീട്ടമ്മയ്ക്ക് മുടങ്ങിയ വീട്ടുനികുതി അടയ്ക്കാനായി

കോവിഡ് സാഹചര്യം മൂലം മുടങ്ങിയ വീട്ടുനികുതി അടയ്ക്കാനാകാതെ ബുദ്ധിമുട്ടിയ വീട്ടമ്മയ്ക്ക് കൈതാങ്ങായി റവന്യൂ മന്ത്രി കെ രാജന്‍. മുടങ്ങിയ വീട്ടുനികുതി അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചതോടെ രോഗിയായ വീട്ടമ്മ വീട്ടു നികുതി അടയ്ക്കാന്‍ കഴിയാത്ത സാഹചര്യം പരാതിയെന്നോണം റവന്യൂ മന്ത്രിയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. തുടര്‍ന്ന് കലക്ടര്‍ മുഖാന്തിരം സൗകര്യവും ഏര്‍പ്പെടുത്തിയതോടെ വീട്ടമ്മ വീട്ടുനികുതിയു അടച്ചു.

തൃക്കൂര്‍ പഞ്ചായത്തിലെ മേക്കട്ടിപ്പാടം 3-ാം വാര്‍ഡില്‍ കുര്യന്‍ വീട്ടിലെ ഫിലോമിന ചെറിയാനാണ് വീട്ടുനികുതി അടക്കാന്‍ കഴിയാത്ത സാഹചര്യം വ്യക്തമാക്കി റവന്യു മന്ത്രി കെ.രാജന് വാട്സ്ആപ്പ് സന്ദേശം അയച്ചത്. ജൂണ്‍ 27 ന് അയച്ച പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കലക്ടര്‍ ഇടപെട്ട് വീട്ടമ്മയ്ക്ക് മുടങ്ങിയ നികുതികള്‍ അടയ്ക്കാന്‍ സൗകര്യമൊരുക്കിയത്.

പരാതിക്കാരിയായ ഫിലോമിനയും ഭര്‍ത്താവ് ചെറിയാനും മക്കളോടൊത്ത് ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. വീട്ടുനികുതി കൃത്യമായി അടച്ചിരുന്ന ഇവര്‍ക്ക് പക്ഷേ കോവിഡ് കാലമായതോടെ രോഗിയായ ഫിലോമിനയ്ക്ക് നാട്ടില്‍ വരാന്‍ സാധിക്കാതെ വന്നു. കഴിഞ്ഞ മാര്‍ച്ച് മാസം തൃക്കൂര്‍ പഞ്ചായത്തില്‍നിന്ന് ഇവരെ ഫോണില്‍ ബന്ധപ്പെടുകയും നികുതി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിതിരുന്നു. ജൂണ്‍ 26 ന് കോവിഡ് സെക്കന്‍റ് ഡോസ് എടുത്തതിന് ശേഷം ഫിലോമിന നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് നികുതി അടക്കാന്‍ തൃക്കൂര്‍ പഞ്ചായത്തില്‍ ചെന്ന ഇവര്‍ നികുതി അടയ്ക്കാത്തതിനാല്‍ റവന്യൂ റിക്കവറി നേരിട്ടതായി അറിഞ്ഞു. തൃക്കൂര്‍ വില്ലേജില്‍ നിന്ന് കലക്ടറേറ്റില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടമ്മ ഇത് പരാതിയായി റവന്യൂ മന്ത്രിയ്ക്ക് വാട്ട്സ്ആപ്പ് അയച്ചത്. ഇതു ലഭിച്ചയുടനെ റവന്യൂ മന്ത്രി കെ.രാജന്‍ തൃശൂര്‍ ജില്ലാ കളക്ടറോട് വിവരം അന്വേഷിച്ച് ഉടന്‍ വീട്ടമ്മയുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് കളക്ടര്‍ ഇവരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും നികുതി അടക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. റവന്യൂ മന്ത്രിയുടെ ഇടപെടലില്‍ സന്തോഷത്തിലാണ് ഫിലോമിന ചെറിയാനും കുടുംബവും.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733