1470-490

പി.ശോഭ വിരമിച്ചു

മാഹി: 31 വർഷത്തെ സേവനത്തിനൊടുവിൽ മാഹി പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻ്റ് തസ്തികയിൽ നിന്നും പി.ശോഭ വിരമിച്ചു. മാഹി ഗവ: ഹൗസിൽ പബ്ലിക് റിലേഷൻസ് അസിസ്റ്റൻ്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പുതുച്ചേരിയിലും ജോലി ചെയ്തിട്ടുണ്ട്.

മാഹി പി.ഡബ്ല്യു.ഡി.ഓഫീസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എക്സി. എഞ്ചിനീയർ ഒ. പ്രദീപ് കുമാർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. സൂപ്രണ്ട് എ.മനോഹരൻ, അസി.എഞ്ചിനിയർ വി.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments are closed.