1470-490

പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

ചാലക്കുടി:കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു ചാലക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തുകയുണ്ടായിഫെഡറേഷൻ സംസ്ഥാന നേതാവ് പ്രൈവറ്റ് ബസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ സഖാവ് : ജി. രാധാകൃഷ്ണന്റെ , അധ്യക്ഷതയിൽ , ചാലക്കുടി പ്രൈവറ്റ് സ്റ്റാൻഡിൽ വച്ച് നടന്ന ഭക്ഷ്യക്കിറ്റ് വിതരണം, ലോയേഴ്സ് യൂണിയൻ , സംസ്ഥാന നേതാവ് , സഖാവ് പി. കെ. ഗിരിജാവല്ലഭൻ , ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് മേഖലയിലെ തൊഴിലാളികൾക്ക് മുൻഗണനാക്രമത്തിൽ, വാക്സിൻ നല്കണമെന്നും, ഒറ്റ നമ്പർ , ഇരട്ട നമ്പർ ,എന്ന അനുവാദം മാറണമെന്നുo, തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തര സാമ്പത്തികസഹായം ഒറ്റത്തവണ കൂടി നൽകണമെന്നും യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയുണ്ടായി. ലിസൻ മാടായി സ്വാഗതവും, പി.പങ്കജാക്ഷൻ നന്ദിയും, രേഖപ്പെടുത്തി രണ്ടാംഗഡു ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച ആദ്യം തന്നെ നടത്തുമെന്നും ജനറൽസെക്രട്ടറി ജി രാധാകൃഷ്ണൻ അറിയിച്ചു.

Comments are closed.