1470-490

തിരുവനന്തപുരം: അനിൽകാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽകാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്.

ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.

ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലൻസ് ഡയറക്ടർ, ഫയർ ഫോഴ്സ് മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈകീട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനിൽ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയിൽ നിന്ന് ചുമതല ഏറ്റെടുക്കും.

Comments are closed.