1470-490

പഠനത്തിന് പ്രയാസം നേരിടുന്ന യു.പി സ്കൂളിലെ വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം ചെയ്തു

തലശേരി: ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന ഗവ. അയ്യലത്ത് യു.പി സ്കൂളിലെ 16 വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം തലശേരി നഗരസഭാ അധ്യക്ഷ ജമുനാ റാണി പ്രധാനധ്യാപിക കെ.ബി രാധാമണിക്ക് നൽകി നിർവഹിച്ചു. കൗൺസിലർ കെ.പി അൻസാരി അധ്യക്ഷനായി. മുഹമ്മദ് താഹ, അഡ്വ: മുഹമ്മദ് ഷബീർ .ടി.കെ മായിൻ, കെ.സി മുഹമ്മദ് ബഷീർ, ജനറ്റ് നോറിൻ ഫെർണാണ്ടസ്, എം. ലത്തീഫ്, ഡയാന ആൽഫ്രണ്ട് സംബന്ധിച്ചു. സ്കൂൾ പഠന സഹായ സമിതി, ജാഗ്രതാ സമിതി, നന്മ ചാരിറ്റി യൂനിറ്റ്, ഖിദ്മ ചാരിറ്റി യൂനിറ്റ് ചിറക്കര എന്നിവയുടെ നേതൃത്വത്തിലാണ് മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തത് .

Comments are closed.