1470-490

40 ന് ശേഷമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ പ്രത്യേകത

സ്പെഷ്യൽ ഡെസ്ക്: ഏതുപ്രായത്തിലും ആരോഗ്യവാനായിരിക്കുതാണ് ബീജത്തിൻ്റെ പ്രത്യേകത. പുരുഷന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശരീരത്തില്‍ ബീജം ഉല്‍പ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. പക്ഷെ, ഗുണവും ചലനശേഷിയും പ്രായമേറുമ്പോള്‍ കുറയും. 40 വയസിന് ശേഷം ഇതുണ്ടാകാം. പ്രായമേറിയ പുരുഷന്‍മാരിലെ കുഞ്ഞുങ്ങളില്‍ ജനിതകമാറ്റം പ്രകടമാവാം. പ്രായമേറിയ പുരുഷന്‍മാരുടെ ബീജം മൂലമുണ്ടാവുന്ന കുഞ്ഞുങ്ങളില്‍ മാതാപിതാക്കള്‍ക്കില്ലാത്ത ജനിതക മാറ്റം കാണപ്പെടുന്നതായി 2017ല്‍ സ്വീഡനില്‍ 14 ലക്ഷം പേരില്‍ നടത്തിയ പഠനം പറയുന്നു.

പുരുഷബീജത്തെ കുറിച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിരവധി തെറ്റിധാരണകളുണ്ട്. സെക്‌സിന് ശേഷം പുരുഷ ലിംഗത്തിലൂടെ പുറത്തുവരുന്ന ബീജം യോനിയിലൂടെ നീന്തി സ്ത്രീശരീരത്തിലെ അണ്ഡത്തെ കണ്ടെത്തുന്നു. ഇവര്‍ രണ്ടു പേരും ഒരുമിക്കുമ്പോഴാണ് ഗര്‍ഭധാരണമുണ്ടാവുന്നത്. ഇത് ഒരു നിസാരമായ യാത്രയല്ല കേട്ടോ.
ഓരോ ബീജത്തിന്റെ തലയിലും പൂര്‍ണതയുള്ള ഒരു കുഞ്ഞുമനുഷ്യന്‍ ജീവിക്കുന്നുണ്ടെന്നാണ് 300 വര്‍ഷം മുമ്പ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. പിന്നീട് നടന്ന ഗവേഷണങ്ങള്‍ ഇത് തെറ്റാണെന്നു തെളിയിച്ചു. ഈ പുതിയകാലത്തും ബീജത്തെ കുറിച്ച് നിരവധി തെറ്റിധാരണകളാണ് സമൂഹത്തിലുള്ളത്. ചില തെറ്റിധാരണകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ശുക്ലസ്ഖലനത്തിലൂടെ പുറത്തുവരുന്ന മൂന്നുകോടിയോളം ബീജങ്ങള്‍ കായികതാരങ്ങളെ പോലെ സ്ത്രീശരീരത്തിലൂടെ നീന്തുമെന്നും അണ്ഡത്തില്‍ തുളച്ചു കയറുന്നയാള്‍ വിജയിയാവുമെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ, സത്യം അതല്ല. ബീജങ്ങള്‍ എല്ലായ്‌പ്പോഴും നേര്‍വഴിയിലൂടെയല്ല നീന്തുക. മൂന്നു തരത്തിലുള്ള അവസ്ഥകള്‍ ബീജത്തിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Comments are closed.