1470-490

പെട്രോൾ പമ്പ് അനുവദിക്കാൻ ലക്ഷങ്ങളുടെ കബളിപ്പിക്കൽ താനൂർ സ്വദേശി പിടിയിൽ

പരപ്പനങ്ങാടി:പെട്രോൾ പമ്പ് പാർട്നർ ഷിപ്പിൽ നടത്തി ലാഭവിഹിതം കൊടുക്കാം എന്നു പറഞ്ഞ് 30 ലക്ഷം രൂപ ചതി ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് താനൂർ സ്വദേശിയായ ഹനീഫ 49 വയസ്, ചീമ്പാളി ഹൗസ് എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥലവും പെട്രോൾ പമ്പ് ലൈസൻസും കാണിച്ച ശേഷമാണ് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ആളുകള ഇതിലേക്ക് പാർട്നർമാരായി ചേർക്കുന്നത്. തുടക്കത്തിൽ 3-4 മാസം ലാഭ വിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലാ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതി. നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ 5 ഓളം ആളുകളിൽ നിന്നായി ഒരു കോടിയോളം രൂപ ചതി ചെയ്ത് കൈവശപ്പെടുത്തിയതായി പരാതിയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ.എസ്ഐ മുരളീധരൻ, പോലീസുകാരായ രാജേഷ്, ആൽബിൻ , എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Comments are closed.