കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രതീക്ഷ പാക്കേജ് പ്രഖ്യാപിച്ചു

മലപ്പുറം:ജില്ലയിൽവ്യാപാരി വ്യവസായി ഏകോപന സമിതി ” കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രതീക്ഷ”പാക്കേജ് പ്രഖ്യാപിച്ചു.ജില്ലയിൽ പാക്കേജിലുൾപ്പെട്ട അംഗത്വമുള്ളവരുടെമരണാനന്തരം അവരുടെ കുടുംബത്തിന് നല്‍കുന്ന 10 ലക്ഷം രൂപയുടെ ധനസഹായ വിതരണം ജൂലൈ 1 വൈകിട്ട് നാലു മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അരീക്കോട് ചേർന്നപത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ഡിസ്ട്രിക്ട് വെല്‍ഫയര്‍ ട്രേഡേഴ്‌സ് ഫൗണ്ടേഷന്‍ വ്യാപാരികള്‍ക്കായി ഏര്‍പ്പെടുത്തിയ കുടുംബ സുരക്ഷാ പദ്ധതി ‘പ്രതിക്ഷ’യുടെ ഭാഗമായി ജില്ലയില്‍ 5 പേര്‍ക്ക് 50 ലക്ഷം രൂപയാണു വിതരണം ചെയ്യുന്നത്. ആലത്തിയൂര്‍, കിഴിശ്ശേരി, അരീക്കോട്, പുലാമന്തോള്‍, ചുങ്കത്തറ എന്നിവിടങ്ങളിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകളിലെ മരണപ്പെട്ട വ്യാപാരികളുടെ കുടുംബങ്ങള്‍ക്കാണ് തുക കൈമാറുക. അരീക്കോട് നടക്കുന്ന ചടങ്ങില്‍ പി.വി.അബ്ദുല്‍ വഹാബ് എംപി, പി.കെ.ബഷീര്‍ എംഎല്‍എ, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ചുങ്കത്തറ, പുലാമന്തോള്‍ എന്നിവിടങ്ങളില്‍ ജൂലൈ 2 ന് ധനസഹായം വിതരണം ചെയ്യും. 15000 അംഗങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായുള്ളത്. കൂടാതെ ചികിത്സാ ധനസഹായമായി മൂന്ന് ലക്ഷം രൂപ വരെയും നല്‍കുന്നുണ്ട്. മലപ്പുറംജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി വിനോദ് പി.മേനോന്‍, അരീക്കോട് യൂണിറ്റ് പ്രസിഡന്റ് വി.എ.നാസര്‍, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, എം.ഉണ്യേന്‍കുട്ടി മൗലവി, വ്യാപാരി വ്യവസായി യൂത്ത് വിംഗ് അരീക്കോട് യൂനിറ്റ് പ്രസിഡൻ്റ് ടി.സി.ഷാഫി കട്ട, ഷരീഫ് കളത്തിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.