1470-490

കൂട്ടുകാരന് തന്റെ പിറന്നാൾ സമ്മാനം

കൊടകര: തന്റെ പിറന്നാളിന് സമ്മാനം വേണ്ടെന്ന് പറയുന്നവരുണ്ടാകാം. എന്നാൽ, അത് മറ്റൊരാൾക്ക് സമ്മാനം നല്കാനുള്ള അവസരമായി കരുതുന്നവർ അപൂർവ്വം. ഓൺലൈൻ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ നാടൊട്ടുക്ക് തീവ്രപരിശ്രമങ്ങൾ നടക്കുമ്പോൾ കൊടകര ഗവ.നാഷണൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ദേവ് നിരഞ്ജനും വെറുതെയിരിക്കാനായില്ല. തന്റെ പിറന്നാളിന് തനിക്ക് ഒരു സമ്മാനവും വേണ്ടെന്ന് പറയുക മാത്രമല്ല; സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടുകാരന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അച്ഛനമ്മമാരോട് ആവശ്യപ്പെട്ടു. മകന്റെ മനുഷ്യസ്നേഹപരമായ ആവശ്യത്തിനു നേരെ മുഖം തിരിക്കാനായില്ല രക്ഷിതാക്കൾക്ക്. അവർ വാങ്ങി നല്കിയ സ്മാർട്ട്ഫോൺ വിദ്യാലയത്തിലെത്തി തന്റെ സഹപാഠിക്കു നല്കാൻ പ്രധാനാധ്യാപിക പി.പി. മേരി ടീച്ചറെ ഏല്പിച്ചു കൊണ്ട് തന്റെ ജന്മദിനം സാർത്ഥകമാക്കി ഈ മിടുക്കൻ. മൂലങ്കുടം സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ സലീഷ് ടി. കെ., അധ്യാപികയായ ശാരിക പി. ആർ. എന്നിവരുടെ മകനായ ദേവ് എസ്.പി.സി. കേഡറ്റു കൂടിയാണ്.
ഈ ഫോൺ ഉൾപ്പെടെ വിദ്യാലയത്തിലെ അധ്യാപകരും അനധ്യാപകരും അദ്ധ്യാപക രക്ഷാകർത്തൃസമിതിയും പൂർവ്വ വിദ്യാർത്ഥികളും ചലഞ്ച് ഫുട്ബോൾ അക്കാദമിയും ചേർന്ന് സമാഹരിച്ച 18 ഫോണുകൾ തിങ്കളാഴ്ച വിദ്യാർത്ഥികൾക്കു വിതരണം ചെയ്തു.

Comments are closed.