1470-490

വൻ കഞ്ചാവ് ശേഖരം കണ്ടെത്തി

ചാലക്കുടി:മുരിങ്ങൂർ ജംഗ്ഷനിലെ കോട്ട മുറിയിൽ നാഷണൽ ഹൈവേക്കരികിൽ കാടും, പടലും , വള്ളിപ്പടർപ്പുകളുടെയും , ഇഴജീവികളുടെയും ,വാസസ്ഥലമായിരുന്ന കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നാഷണൽ പെർമിറ്റ് ലോറിയുടെ ക്യാബിനുള്ളിൽ നിന്നും ഏകദേശം ആറര കിലോ തൂക്കം വരുന്ന രണ്ട് ബാഗ്ഗ് കഞ്ചാവ് കണ്ടെത്തി ! എസ്.എച്ച് ഓ.ബി.കെ അരുൺ സാറിന്റെ ഹൈവേ പെട്രൊ ളിംഗിനിടയിൽ ലോറിയ്ക്കരികിൽ നിന്നിരുന്ന രണ്ടു പേർ ഓടി പോകുന്നത് ശ്രദ്ധയിൽ പെടുകയും, ഉടനെ ലോറിയ്ക്കരികിൽ എത്തുകയും, സൂഷ്മമായ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയും കേസ്സെടുക്കുകയും ചെയ്തു ! പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല ! പ്രതികളെ കണ്ടെത്തുന്നതിനുവേണ്ടി അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് , എസ്.ഐ.മാരായ , എസ്.കെ. പ്രിയൻ, സി.കെ.സുരേഷ്, സി.ഒ .ജോഷി, പ്രദീപ്, രജ്ഞിത്ത് , ദിനേശ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Comments are closed.