1470-490

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ മുൻ ഗണന നൽകണം – മനുഷ്യാവകാശ കമ്മീ ഷന് പരാതി

തേഞ്ഞിപ്പലം : ബിരുദ ബിരുദാനന്തര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കും പരീക്ഷ നടപടികൾക്ക് നിയോഗിക്കപ്പെട്ട സ്ഥിര-താൽക്കാലിക അധ്യാപക- ജീവനക്കാർക്കും വാക്സിൻ മുൻഗണന നൽകണമെന്നാവശ്യ ട്ട് കാലിക്കറ്റ് സർവകലാശാല സെ നറ്റംഗം അരുൺ കരിപ്പാൽ
മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.ഏറെ നാളത്തെ അനിശ്ചിതത്വത്തിനു ശേഷം സർവകലാശാലകൾ അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകൾ ആരംഭിച്ചിരിക്കുക യാണ്. അവരുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് ഇത് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. ഓരോ സർവ്വകലാശാലകളിലും ഏതാണ്ട് അരലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതു ന്നുണ്ട്. തുടർന്ന് മൂന്ന് നാല് സെമ സ്റ്റർ പരീക്ഷകൾക്കും നമ്മുടെ സർവ്വകലാശാലകൾ തയ്യാറെടു ക്കുകയാണ്. കോവിഡ് വ്യാപനം പൂർണ്ണമായും തടയാൻ ഇതുവരെ സാധിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പ്രദേശിക ലോക് ഡൗൺ തുടരുകയും ചെയ്യുന്നുണ്ട്. മൂന്നാം തരംഗം പ്രതിരോധിക്കുന്ന തിനുള്ള മുന്നൊരുക്കത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ . പരീക്ഷകൾ എഴുതുവാൻ വരുന്ന വിദ്യാർത്ഥികൾ പൊതു ഗതാഗ തത്തെ ആശ്രയിച്ചു വരികയും അവരവരുടെ വീടുകളി ലേക്ക് തിരിച്ച് പോവുകയുമാണ് പതിവ്.
അനിവാര്യമായ യാത്രയിൽ കോവിഡ് പടരാൻ ഉള്ള സാധ്യത കൂടുതലാണ്. മൾട്ടിപ്പിൾ സമ്പർക്കമുണ്ടാവുന്നതിനാൽ പരീക്ഷ എഴുതുന്നവർക്കും, എഴുതാൻ തയ്യാറെടുക്കുന്നവ രുമായ വിദ്യാർത്ഥികൾക്ക് വാക്സിൻ ഉടൻ സൗജന്യമായി ലഭ്യമാക്കാൻ നടപടികൾവേണം. പരീക്ഷ ജോലികളുമായി ബന്ധപ്പെട്ട് കിടക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാർക്കും സഹായികൾക്കും സൗജന്യമായി വാക്സിൻഅനുവദിക്കണമെന്നും ” പരാതിയിൽ വ്യക്തമാക്കുന്നു.

Comments are closed.