1470-490

സി.എച്ച് സെന്ററിന് കെ എം സിസി യുടെ കൈത്താങ്ങ്

വളാഞ്ചേരി:മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട്‌ വിഹിതം സി എച്ച് സെന്ററിന്റെ ചെയർമാൻ ബഹു ആബിദ് ഹുസൈൻ തങ്ങൾ എം എൽ ക്ക് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ കൈമാറി. റിയാദ് മലപ്പുറം ജില്ല കെ എം സി സി സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, മണ്ഡലം സെക്രട്ടറി മാരായ ഫൈസൽ എടയൂർ, ഫൈസൽ തിണ്ടലം, ജാഫർ പൈങ്കൽ എന്നിവർ പങ്കെടുത്തു.

Comments are closed.